---
title: "പത്രവിതരണക്കാരനെ വാഹനം ഇടിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി"
english_title: "Newspaper delivery man hit by vehicle; vehicle that hit him did not stop at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299753/newspaper-delivery-man-hit-by-vehicle-vehicle-that-hit-him-did-not-stop-at-paleri"
published_at: "2025-07-01T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863825bb579f_qwe.jpg"
keywords: []
---

# പത്രവിതരണക്കാരനെ വാഹനം ഇടിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

> **Lead Summary:** **പാലേരി:** കുറ്റ്യാടി പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ വാഹനം ഇടിച്ച് തെറിപിച്ച് വാഹനം നിര്‍ത്താതെ പോയി. പാറക്കടവ് സ്വദേശിയായ തയ്യില്‍ കുഞ്ഞികൃഷ്ണനെ യാണ് ഇടിച്ച് തെറിപിച്ചു വാഹനം നിര്‍ത്താതെ പോയത്.

## Article Content

**പാലേരി:** കുറ്റ്യാടി പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ വാഹനം ഇടിച്ച് തെറിപിച്ച് വാഹനം നിര്‍ത്താതെ പോയി. പാറക്കടവ് സ്വദേശിയായ തയ്യില്‍ കുഞ്ഞികൃഷ്ണനെ യാണ് ഇടിച്ച് തെറിപിച്ചു വാഹനം നിര്‍ത്താതെ പോയത്.

പാലേരി പാറക്കടവ് അരിയന്താരി ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പത്ര വിതരണത്തിനായ് പോവുന്നതിനിടയിലാണ് വാഹനം ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ചില സൂചനകള്‍ കിട്ടിയതായി അറിയാന്‍ കഴിയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299753/newspaper-delivery-man-hit-by-vehicle-vehicle-that-hit-him-did-not-stop-at-paleri)