---
title: "'ഒരു റൊണാള്‍ഡോ ചിത്രം'' ടീസര്‍ പുറത്തിറങ്ങി"
english_title: "'A Ronaldo Movie' teaser released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299768/a-ronaldo-movie-teaser-released"
published_at: "2025-07-01T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863961d518c3_ronald.jpg"
keywords: []
---

# 'ഒരു റൊണാള്‍ഡോ ചിത്രം'' ടീസര്‍ പുറത്തിറങ്ങി

> **Lead Summary:** **പേരാമ്പ്ര:** അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.

## Article Content

**പേരാമ്പ്ര:** അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.

സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഒരു റൊണാള്‍ഡോ ചിത്രം'. ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുവര്‍ണ്ണ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു.

നോവോര്‍മ്മയുടെ മധുരം, സര്‍ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എന്‍ഡ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂര്‍. ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു.

എഡിറ്റര്‍ സാഗര്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍ രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബൈജു ബാല, കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനില്‍ അന്‍സാദ്, കളറിസ്റ്റ് രമേഷ് അയ്യര്‍, പിആര്‍ഒ പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിംഗ് വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ് ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299768/a-ronaldo-movie-teaser-released)