---
title: "പേരാമ്പ്ര ഉപജില്ലയില്‍ വിദ്യാരംഗം എം.ടി. അക്ഷരോത്സവം ആരംഭിച്ചു."
english_title: "Vidyarangam MT Akshorotsavam has begun in Perambra sub-district."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299786/vidyarangam-mt-akshorotsavam-has-begun-in-perambra-sub-district"
published_at: "2025-07-01T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686394fde870c_PERAMBRA.JPG"
keywords: []
---

# പേരാമ്പ്ര ഉപജില്ലയില്‍ വിദ്യാരംഗം എം.ടി. അക്ഷരോത്സവം ആരംഭിച്ചു.

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലയില്‍ വിദ്യാരംഗം എം.ടി. അക്ഷരോത്സവം ആരംഭിച്ചു. കലാതീതമായ അക്ഷരപ്രതിഭക്ക് സ്‌നേഹാദരം നല്‍കുകയാണ് പേരാമ്പ്ര ഉപജില്ലയിലെ വിദ്യാര്‍ത്ഥികള്‍. വായന മാസാചരണ പരിപാടികള്‍ എം.ടി. അക്ഷരോത്സവമായി നടത്തുകയാണ് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലയില്‍ വിദ്യാരംഗം എം.ടി. അക്ഷരോത്സവം ആരംഭിച്ചു. കലാതീതമായ അക്ഷരപ്രതിഭക്ക് സ്‌നേഹാദരം നല്‍കുകയാണ് പേരാമ്പ്ര ഉപജില്ലയിലെ വിദ്യാര്‍ത്ഥികള്‍. വായന മാസാചരണ പരിപാടികള്‍ എം.ടി. അക്ഷരോത്സവമായി നടത്തുകയാണ് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി.

ജൂണ്‍ 20 മുതല്‍ ജൂലായ് 20 വരെ സ്‌കൂളുകളില്‍ എം.ടി. കോര്‍ണര്‍, സാഹിത്യതണല്‍ പുസ്തക ചര്‍ച്ച, ദൃശ്യാവിഷ്‌കരണം, ചിത്രരചന, അക്ഷര യാത്ര, എല്ലാ ക്ലാസ്സിലും കയ്യെഴുത്ത് പതിപ്പ്, പുസ്തക പ്രകാശനം എന്നിവ അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കും.

എല്‍പിതലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ലഭിക്കുന്ന എഴുത്ത്, വായന, വര ഉള്‍പ്പെടുത്തിയാണ് കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കുന്നത്. സ്‌കൂളില്‍ നിന്ന് മികച്ചത് ഉപജില്ല തലത്തിലേക്ക് പരിഗണിക്കും.

ഉപജില്ല തലത്തില്‍ കാലാതീതമായ എം.ടി.'എന്ന വിഷയത്തില്‍ സെമിനാര്‍, പതിപ്പ് പ്രകാശനം സമ്മാന വിതരണം എന്നിവ നടക്കും, സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ പിന്തുണ സംവിധാനം ഉറപ്പുവരുത്തുകയും അക്ഷര പ്രതിഭകളെ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ്, വിദ്യാരംഗം

കോഡിനേറ്റര്‍ വി.എം. അഷറഫ്, എച്ച് എം ഫോറം കണ്‍വീനര്‍ കെ. സജീവന്‍, ബി.ബി. ബിനീഷ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299786/vidyarangam-mt-akshorotsavam-has-begun-in-perambra-sub-district)