---
title: " കുറ്റ്യാടി മണ്ഡലം കെഎംസിസി സ്‌നേഹയാത്ര സംഘടിപ്പിച്ചു"
english_title: "Kuttiyadi constituency KMCC organized a love march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299825/kuttiyadi-constituency-kmcc-organized-a-love-march"
published_at: "2025-07-01T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863b0f67a272_XZA.jpg"
keywords: []
---

#  കുറ്റ്യാടി മണ്ഡലം കെഎംസിസി സ്‌നേഹയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **ദുബൈ:** കുറ്റ്യാടി മണ്ഡലം കെഎംസിസിയും വനിതാ വിംഗ് കെഎംസിസിയും സംയുക്തമായി ജദ്ദാഫ് വാട്ടര്‍ഫ്രണ്ട് ജല നൗകയില്‍ വെച്ച് സ്‌നേഹയാത്ര സംഘടിപ്പിച്ചു. കെഎംസിസി സീനിയര്‍ ലീഡര്‍ അഡ്വ: സാജിദ് അബൂബക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരീം വേളം അധ്യക്ഷത വഹിച്ചു.

## Article Content

**ദുബൈ:** കുറ്റ്യാടി മണ്ഡലം കെഎംസിസിയും വനിതാ വിംഗ് കെഎംസിസിയും സംയുക്തമായി ജദ്ദാഫ് വാട്ടര്‍ഫ്രണ്ട് ജല നൗകയില്‍ വെച്ച് സ്‌നേഹയാത്ര സംഘടിപ്പിച്ചു. കെഎംസിസി സീനിയര്‍ ലീഡര്‍ അഡ്വ: സാജിദ് അബൂബക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരീം വേളം അധ്യക്ഷത വഹിച്ചു.

ജില്ലാ ഉപാധ്യക്ഷന്‍ തെക്കയില്‍ മുഹമ്മത്, ജില്ലാ വനിതാ കെഎംസിസി പ്രസിഡണ്ട് ഡോ: ഹാഷിമ, ജനറല്‍ സെക്രട്ടറി ഹഫ്‌സത് സമീര്‍, ട്രഷറര്‍ താഹിറാ അബ്ദുല്‍ റഹ്‌മാന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ: റസീന അന്‍സാര്‍, മണ്ഡലം സെക്രട്ടറി ബഷീര്‍ ജീലാനി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ കെഎംസിസി പ്രഥമ വനിതാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഡോ: ഹാഷിമ, ഹഫ്‌സത് സമീര്‍, താഹിറാ അബ്ദുറഹ്‌മാന്‍, അഡ്വ: റസീന അന്‍സാര്‍ എന്നിവരെ യഥാക്രമം കുറ്റ്യാടി മണ്ഡലം വനിതാ കെഎംസിസി പ്രസിഡണ്ട് ജസ്മിനാ വിസാം, ജനറല്‍ സെക്രട്ടറി ഹന്ന മറിയം, ട്രഷറര്‍ ഹഫ്‌സ സമദ്, വൈസ് പ്രസിഡണ്ട് ഫൗസിയ മുഹമ്മത് എന്നിവര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് കുന്നത്ത് സ്വാഗതവും ട്രഷറര്‍ എ.പി റാഫി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സമദ് കാരാളത്ത്, ജുനൈദ് തോടന്നൂര്‍, ഹഖീം കോട്ടപ്പള്ളി, ബദറുദീന്‍ മണിയൂര്‍, അന്‍വര്‍ രയരോത്ത്, ഫൈസല്‍ വി.കെ, തസ്‌നിയ റാഫി, മുബീന അന്‍വര്‍, റിന്‍ഷ ഷെറിന്‍, അസ്‌ന ഹഖീം, റഫീദ ബദറുദീന്‍, മീഡിയ വിംഗ് കണ്‍വീനര്‍ റാഫി പി.പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299825/kuttiyadi-constituency-kmcc-organized-a-love-march)