---
title: "ആരോഗ്യമന്ത്രിയെ പുറത്താക്കണം; സിപിഎ. അസീസ്"
english_title: "Health Minister should be sacked; CPA. Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299855/health-minister-should-be-sacked-cpa-aziz"
published_at: "2025-07-01T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863c8303205e_asdet.jpg"
keywords: []
---

# ആരോഗ്യമന്ത്രിയെ പുറത്താക്കണം; സിപിഎ. അസീസ്

> **Lead Summary:** **കായണ്ണ ബസാര്‍:** കായണ്ണ പഞ്ചായത്ത് വനിതാ ലീഗ് അമ്മസദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് നിര്‍വ്വഹിച്ചു.

## Article Content

**കായണ്ണ ബസാര്‍:** കായണ്ണ പഞ്ചായത്ത് വനിതാ ലീഗ് അമ്മസദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് നിര്‍വ്വഹിച്ചു.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്ത കാരണത്താല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയെന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് മാസങ്ങളോളം കയറിയിറങ്ങിയിട്ടും പരിഹാരമായില്ലെന്ന ഇടതു സഹയാത്രികനായ ന്യൂറോളജിവിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപെടുത്തലിലൂടെ ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് ജനത്തിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കല്‍ കോളെജ് ഉള്‍പ്പടെ അത്യാഹിത സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ രോഗികള്‍ മരണപ്പെടുന്നത് തുടര്‍ക്കഥയാണെന്നും സാധാരണക്കാരന്റെ അഭയകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സാധനങ്ങള്‍ ഉടന്‍ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നസീമ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. നസീറ ഹബീബ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. അമീറലി, എന്‍.വി.എ. റഹ്‌മാന്‍, സി.കെ സുലൈഖ, നഷീദ നടുക്കണ്ടി, പി.കെ. അബ്ദുല്‍ സലാം, പി.സി. ബഷീര്‍, റസീന അഷറഫ്, പി.പി. ബഷീര്‍, സി.കെ. അസീസ്, പി.കെ ആസ്യ, ഫൗസിയ അഷറഫ്, ഫാസിന ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299855/health-minister-should-be-sacked-cpa-aziz)