---
title: " കടിയങ്ങാട് ബസ് അപകടം; ബസ് ഡ്രൈവറുടെ ലൈസന്‍സ്  സസ്‌പെന്റ്  ചെയ്തു"
english_title: "Katiyangad bus accident; Bus driver's license suspended"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299865/katiyangad-bus-accident-bus-drivers-license-suspended"
published_at: "2025-07-01T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863da8ecba9d_aoi.jpg"
keywords: []
---

#  കടിയങ്ങാട് ബസ് അപകടം; ബസ് ഡ്രൈവറുടെ ലൈസന്‍സ്  സസ്‌പെന്റ്  ചെയ്തു

> **Lead Summary:** പേരാമ്പ്ര :കഴിഞ്ഞ ദിവസം കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം ബസ് ടിപ്പറിന് പിന്നില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് വെച്ച് ടിപ്പറിന് പുറകില്‍ ബസ് ഇടിച്ച് അപകടം ഉണ്ടായത്.

## Article Content

പേരാമ്പ്ര :കഴിഞ്ഞ ദിവസം കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം ബസ് ടിപ്പറിന് പിന്നില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് വെച്ച് ടിപ്പറിന് പുറകില്‍ ബസ് ഇടിച്ച് അപകടം ഉണ്ടായത്.

അപകടം വരുത്തിയ കെ എല്‍ 56 എം 8199 എസ്സാര്‍ ബസിന്റെ ഡ്രൈവര്‍ മരുതോങ്കര സ്വദേശി കുനിയില്‍ കെ വിപിന്റെ (32) ഡ്രൈവിംഗ് ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്.

ഇന്ന് മുതല്‍ ആറുമാസത്തേക്ക് സസ്പന്റ് ചെയ്തതായും എടപ്പാള്‍ ഐആര്‍ഡിഎയില്‍ 5 ദിവസത്തെ പരിശീലനത്തിനും ജോയിന്റ് ആര്‍ടിഒ ടി.കെ പ്രഗീഷ് ഉത്തരവ് നല്‍കിയത്.

ഡ്രൈവര്‍ വിപിന്‍ കുറ്റസമ്മതം നടത്തി. എംവിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വാഹനം അശ്രദ്ധമായും അമിത വേഗത്തിലുമാണ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299865/katiyangad-bus-accident-bus-drivers-license-suspended)