---
title: "മുതുകാട്ടില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു"
english_title: "A herd of wild elephants destroyed crops in the Muthukad area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300005/a-herd-of-wild-elephants-destroyed-crops-in-the-muthukad-area"
published_at: "2025-07-02T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864d2031bb17_ana.jpg"
keywords: []
---

# മുതുകാട്ടില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

> **Lead Summary:** **മുതുകാട് : **മുതുകാട് അഞ്ചാം വാര്‍ഡില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടുകൂടിയാണ് കാട്ടാനകള്‍ പറമ്പിലെ കൃഷി നശിപ്പിച്ചത്.

## Article Content

**മുതുകാട് : **മുതുകാട് അഞ്ചാം വാര്‍ഡില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടുകൂടിയാണ് കാട്ടാനകള്‍ പറമ്പിലെ കൃഷി നശിപ്പിച്ചത്.

അറയ്ക്കല്‍ സരോജിനി, പൊയ്കയില്‍ ജസി, പൊയ്കയില്‍ പെണ്ണമ്മ, പൊയ്കയില്‍ കുഞ്ഞൂട്ടി എന്നിവരുടെ കൃഷിയിടത്തിലെതെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് ആനകള്‍ നശിപ്പിച്ചത്.

മുതുകാട്ടില്‍ കഴിഞ്ഞ ദിവസവും കാട്ടാനകള്‍ കൂട്ടത്തോടെ വന്ന് കൃഷി നശിപ്പിച്ചിരുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും. ലോണെടുത്തും കടം വാങ്ങിയും കിട്ടുന്ന പണം കൃഷിയിറക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ കൃഷിയിറക്കി ഫലം കാണാറാകുമ്പോഴേക്കും കാട്ടാനകള്‍ വന്ന് കൃഷി നശിപ്പിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300005/a-herd-of-wild-elephants-destroyed-crops-in-the-muthukad-area)