---
title: "കൈതക്കലില്‍ ആള്‍താമസ്സമില്ലാത്ത വീട്ടില്‍ മോഷണശ്രമം "
english_title: "Attempted burglary at unoccupied house in Kaithakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30002/attempted-burglary-at-unoccupied-house-in-kaithakkal"
published_at: "2022-03-06T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622406a135893_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൈതക്കലില്‍ ആള്‍താമസ്സമില്ലാത്ത വീട്ടില്‍ മോഷണശ്രമം 

> **Lead Summary:** ** പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിനടുത്ത് ചെറിയ കര്യോട്ട് ചന്ദ്രികയുടെ വീട്ടില്‍ മോഷണശ്രമം. സ്ഥിരമായി ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയ്ക്ക് മോഷണശ്രമം നടന്നത്. വീട്ടിലുള്ളവര്‍ ഇപ്പോള്‍ ജോലി സംബന്ധമായി എറണാകുളത്താണ് താമസം.

## Article Content

** പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിനടുത്ത് ചെറിയ കര്യോട്ട് ചന്ദ്രികയുടെ വീട്ടില്‍ മോഷണശ്രമം. സ്ഥിരമായി ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയ്ക്ക് മോഷണശ്രമം നടന്നത്. വീട്ടിലുള്ളവര്‍ ഇപ്പോള്‍ ജോലി സംബന്ധമായി എറണാകുളത്താണ് താമസം.

വീടിന്റെ ജനല്‍ തകര്‍ത്ത് അകത്തു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് മോഷണശ്രമം നടത്തിയത്. അകത്തുള്ള മൂന്ന് അലമാരകള്‍ തകര്‍ത്ത് ഉള്ളിലുള്ള സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണുള്ളത്.

പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് രണ്ടു മാസത്തോളമായി കള്ളന്റെ ശല്യം നിലനില്‍ക്കുന്നു.

ജനങ്ങള്‍ ഭീതിയിലായ സ്ഥലത്ത് ചെറുപ്പകാര്‍ ചേര്‍ന്ന് ഒരു സ്‌ക്വാഡ് രൂപീകരിക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രദേശത്ത് ഇന്നലെ വീണ്ടും മോഷണശ്രമം നടന്നത്. പോലീസ് രാത്രി പെട്രോളിങ്ങ് നിര്‍ബന്ധമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30002/attempted-burglary-at-unoccupied-house-in-kaithakkal)