---
title: "പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി "
english_title: "Perambra Elamaran Kulangara Bhagwati Temple flagged off the six-day festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30003/perambra-elamaran-kulangara-bhagwati-temple-flagged-off-the-six-day-festival"
published_at: "2022-03-06T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62240b64f2c40_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** ** പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 12 വരെ നടക്കുന്ന എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവം.

## Article Content

** പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 12 വരെ നടക്കുന്ന എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവം.

ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും ക്ഷേത്രം ഊരാളന്‍ ഏ.കെ.കരുണാകരന്‍ കൊടി ഏറ്റുവാങ്ങി ഉത്സവാഘോഷ സമിതി അദ്ധ്യക്ഷന്‍ ശശികുമാര്‍ പേരാമ്പ്രയെ ഏല്പിച്ചു.

ക്ഷേത്രം തണ്ടാന്‍ കണ്ണോത്തര മോഹനന്‍ കൊടിയേറ്റ ചടങ്ങ് നിര്‍വ്വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എന്‍.കെ. ലാല്‍, എന്‍.ചന്ദ്രശേഖരന്‍, വിജയലക്ഷ്മി നമ്പ്യാര്‍, ഉത്സവാഘോഷ കമ്മറ്റി ജനറല്‍ സെക്രട്ടറി അഡ്വ:രാജീവന്‍ മല്ലിശ്ശേരി, സി.പി. അപ്പുക്കുട്ടി നമ്പ്യാര്‍, പി.സി. സുരേന്ദ്രനാഥ്, സി.പി.ജയകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ കുനിയില്‍, സാജു, സി.ടി.ബാലന്‍ നായര്‍, ബാലന്‍, സുജല ശശിധരന്‍, ശ്രീജിത്ത് മാണിക്കോത്ത്, ഷൈജു സരയു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30003/perambra-elamaran-kulangara-bhagwati-temple-flagged-off-the-six-day-festival)