---
title: "മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് മാതൃസദന ശിലാസ്ഥാപനവും നിര്‍മ്മാണ നിധി സമര്‍പ്പണവും നIടന്നു"
english_title: "Foundation stone laying ceremony and dedication of construction fund at Maypayyoor Math"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30004/foundation-stone-laying-ceremony-and-dedication-of-construction-fund-at-maypayyoor-math"
published_at: "2022-03-06T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62240e989ecce_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് മാതൃസദന ശിലാസ്ഥാപനവും നിര്‍മ്മാണ നിധി സമര്‍പ്പണവും നIടന്നു

> **Lead Summary:** ** മേപ്പയ്യൂര്‍:** ദേശീയ സേവാഭാരതി മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് ആതുരരും അശരണരും നിരാലംബരുമായ അമ്മമാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മാതൃസദനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കൊളത്തൂര്‍ അദൈ്യതാ ശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി സുമേധാമൃതചൈതന്യയുടെയും മറ്റ് മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍:** ദേശീയ സേവാഭാരതി മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് ആതുരരും അശരണരും നിരാലംബരുമായ അമ്മമാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മാതൃസദനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കൊളത്തൂര്‍ അദൈ്യതാ ശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി സുമേധാമൃതചൈതന്യയുടെയും മറ്റ് മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

മാതൃസദനം എന്ന സങ്കല്പം തികച്ചും ദു:ഖകരമാണെങ്കിലും ആനുകാലിക കാലത്ത് മാതൃസദനത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞ ചിദാനന്ദപുരി സ്വാമികള്‍ ഒരിക്കലും വൃദ്ധമാതാക്കളെ ഉപേക്ഷിക്കാനുള്ള ഇടത്താവളമാകരുത് ഇത്തരം സദനങ്ങളെന്ന് ഓര്‍മ്മപ്പെടുത്തി.

മാതൃസദനം നിര്‍മ്മാണ സമിതി ചെയര്‍മാനും ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറല്‍ സിക്രട്ടറിയുമായ അജിത്ത് കുമാര്‍ സി അധ്യക്ഷനായി. ചടങ്ങില്‍ മാതൃസദന നിര്‍മ്മാണ നിധി സമര്‍പ്പണം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മഹനീയ വ്യക്തിത്വങ്ങള്‍ നിര്‍വ്വഹിച്ചു.

വിജയന്‍ ശ്രീ നിലയം, മജീദ് ഉസ്താദ് വടകര, ഗീത ഐക്യമഠം, അശോകന്‍ പി.പി, രാജന്‍ പറമ്പാട്ട്, രാജീവന്‍ ആയടത്തില്‍, സുരേഷ് മാതൃകൃപ, രാജഗോപാല്‍ അഭിരാമം, രതീഷ് അമൃതപുരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30004/foundation-stone-laying-ceremony-and-dedication-of-construction-fund-at-maypayyoor-math)