---
title: "'സ്‌നേഹാദരസായഹ്നം' സംഘടിപ്പിച്ച് കല്ലോട് ഭാവന തിയേറ്റേഴ്‌സ്"
english_title: "Bhavana Theatres in Kallod organizes 'Snehadarasayahnam'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300043/bhavana-theatres-in-kallod-organizes-snehadarasayahnam"
published_at: "2025-07-02T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864ede84ef49_prethibha.jpg"
keywords: []
---

# 'സ്‌നേഹാദരസായഹ്നം' സംഘടിപ്പിച്ച് കല്ലോട് ഭാവന തിയേറ്റേഴ്‌സ്

> **Lead Summary:** **പേരാമ്പ്ര: **എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു, ജെഇഇ മെയിന്‍ റാങ്ക് ഹോള്‍ഡര്‍ എന്നിവ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ ഭാവന തിയേറ്റേഴ്‌സ് സ്‌നേഹാദരസായഹ്ന വേദിയില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു, ജെഇഇ മെയിന്‍ റാങ്ക് ഹോള്‍ഡര്‍ എന്നിവ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ ഭാവന തിയേറ്റേഴ്‌സ് സ്‌നേഹാദരസായഹ്ന വേദിയില്‍ ആദരിച്ചു.

ഗിന്നസ് ലോക റെക്കോര്‍ഡ് വിന്നര്‍ പ്രയാഗ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഭാവനയുടെ മെമ്പര്‍ പി.കെ. ലിനീഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, പി.കെ. രാഘവന്‍, സി.കെ. സുനിത, പേരാമ്പ്ര ഹൈസ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപിക തോട്ടത്തില്‍ ചിത്ര, വയനാട് ചൂരല്‍മല രക്ഷാപ്രവര്‍ത്തനത്തിന് സ്‌പെഷ്യല്‍ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ച ജയ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാടക പ്രവര്‍ത്തകന്‍ കെ.പി. സജീവന്‍, എഴുത്തുകാരന്‍ അഷ്റഫ് കല്ലോട്, പ്രേമന്‍ പാമ്പിരിക്കുന്ന് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഭാവന തിയേറ്റേഴ്‌സ് സെക്രട്ടറി ബബിലേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഭാവന തിയേറ്റേഴ്‌സ് ഖജാന്‍ജി സി.കെ. മിഥുന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭാവന തിയേറ്റേഴ്‌സ് പാട്ടിനൊരു കൂട്ട് വാട്‌സാപ്പ് കൂട്ടായ്മ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300043/bhavana-theatres-in-kallod-organizes-snehadarasayahnam)