---
title: "ഹരിതകര്‍മ്മസേനയ്ക്ക് അഗ്‌നിശമനപരിശീലനം"
english_title: "Firefighting training for the Green Karma Corps"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300047/firefighting-training-for-the-green-karma-corps"
published_at: "2025-07-02T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864f23bde73c_AGNI.JPG"
keywords: []
---

# ഹരിതകര്‍മ്മസേനയ്ക്ക് അഗ്‌നിശമനപരിശീലനം

> **Lead Summary:** **പേരാമ്പ്ര: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് അഗ്‌നിശമനപരിശീലനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും അഗ്‌നിശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നല്‍കി.

## Article Content

**പേരാമ്പ്ര: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് അഗ്‌നിശമനപരിശീലനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും അഗ്‌നിശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നല്‍കി.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. പാചകവാതക സിലിണ്ടറകളുടെ അപകട സാധ്യതകളും പ്രതിരോധമാര്‍ഗങ്ങളും ഉദാഹരണ സഹിതം വ്യക്തമാക്കി.

വീട്ടിലും ജോലിസ്ഥലത്തും ഉണ്ടാകാനിടയുള്ള ഇലക്ട്രിസിറ്റി അപായങ്ങളും മുന്‍കരുതലുകളും വിശദീകരിക്കുകയും ക്ലാസിനേ തുടര്‍ന്ന് ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിച്ച് തീ അണയ്ക്കുന്നതില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ഷിബിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഞ്ജിത നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300047/firefighting-training-for-the-green-karma-corps)