---
title: "കെഎസ്എസ്പിയു കൂത്താളി യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "
english_title: "KSSPU Koothali Unit Workers Convention at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300055/ksspu-koothali-unit-workers-convention-at-koothali"
published_at: "2025-07-02T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864f68c96812_aklo.jpg"
keywords: []
---

# കെഎസ്എസ്പിയു കൂത്താളി യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 

> **Lead Summary:** **കൂത്താളി:** കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൂത്താളി യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

## Article Content

**കൂത്താളി:** കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൂത്താളി യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

കെഎസ്എസ്പിയു പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അംഗം ഡി ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു കൂത്താളി യൂണിറ്റ് പ്രസിഡണ്ട് സി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

75 വയസ്സ് പൂര്‍ത്തിയായ അംഗങ്ങളെ ആദരിക്കുകയും, പുതുതായി സംഘടനയിലേക്ക് വന്നവരെ സ്വീകരിക്കുകയും ചെയ്തു. കെഎസ്എസ്പിയു പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ്  കുഞ്ഞിരാമന്‍, കമ്മിറ്റി അംഗം കെ.കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂത്താളി യൂണിറ്റ് സെക്രട്ടറി എം.കെ. രാജന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ കമ്മിറ്റി അംഗം ടി.പി ശങ്കരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300055/ksspu-koothali-unit-workers-convention-at-koothali)