---
title: "ആധുനീകരിച്ച സ്റ്റീം കിച്ചനുമായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍"
english_title: "Perambra Higher Secondary School with modernized steam kitchen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300119/perambra-higher-secondary-school-with-modernized-steam-kitchen"
published_at: "2025-07-02T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686545d03cfaa_school.JPG"
keywords: []
---

# ആധുനീകരിച്ച സ്റ്റീം കിച്ചനുമായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍

> **Lead Summary:** പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്റ്റീം കിച്ചനുമായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍. പരമ്പരാഗത പാചകരീതിയില്‍ നിന്ന് സ്റ്റീം കിച്ചനിലേക്ക് മാറുമ്പോള്‍ ഊര്‍ജ്ജക്ഷമതയുള്ളതും പോഷകങ്ങള്‍ നിലനിര്‍ത്തി രുചിയോടെയുള്ള വൈവിധ്യമാര്‍ന്നതുമായ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനാകുമെന്ന പ്രത്യേകതയും സ്റ്റീം കിച്ചനുണ്ട്. ഉച്ചഭക്ഷണ ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്റ്റീം കിച്ചനുമായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍. പരമ്പരാഗത പാചകരീതിയില്‍ നിന്ന് സ്റ്റീം കിച്ചനിലേക്ക് മാറുമ്പോള്‍ ഊര്‍ജ്ജക്ഷമതയുള്ളതും പോഷകങ്ങള്‍ നിലനിര്‍ത്തി രുചിയോടെയുള്ള വൈവിധ്യമാര്‍ന്നതുമായ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനാകുമെന്ന പ്രത്യേകതയും സ്റ്റീം കിച്ചനുണ്ട്. ഉച്ചഭക്ഷണ ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡണ്ട് പി.സി ബാബു അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പേരാമ്പ്ര എഇഒ കെ.വി പ്രമോദ്, സ്‌കൂള്‍ മാനേജര്‍ എ.കെ. കരുണാകരന്‍ നായര്‍, വാര്‍ഡ് അംഗം സി.എം സജു, പ്രിന്‍സിപ്പാള്‍ ഷാജുകുമാര്‍, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.അജയകുമാര്‍, സുധാകരന്‍ വരദ, കെ.കെ.നിഷ, തുടങ്ങിയവര്‍ സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ പി.സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍.പി.കെ. നാസര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300119/perambra-higher-secondary-school-with-modernized-steam-kitchen)