---
title: "ചെണ്ടുമല്ലി കൃഷി ഇനി ഞങ്ങളുടെ കൈകളില്‍"
english_title: "Red coriander cultivation is now in our hands"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300142/red-coriander-cultivation-is-now-in-our-hands"
published_at: "2025-07-02T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68656cd911e16_chendu.jpg"
keywords: []
---

# ചെണ്ടുമല്ലി കൃഷി ഇനി ഞങ്ങളുടെ കൈകളില്‍

> **Lead Summary:** ചങ്ങരോത്ത് : ഓണത്തിന് പൂക്കള മൊരുക്കാന്‍ അന്യനാട്ടില്‍ നിന്നും വരുന്ന പൂവുകളെ കാത്തിരിക്കാന്‍ ഇനി ചങ്ങരോത്ത് കാരില്ല.

## Article Content

ചങ്ങരോത്ത് : ഓണത്തിന് പൂക്കള മൊരുക്കാന്‍ അന്യനാട്ടില്‍ നിന്നും വരുന്ന പൂവുകളെ കാത്തിരിക്കാന്‍ ഇനി ചങ്ങരോത്ത് കാരില്ല.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഓണക്കനി നിറപ്പൊലിമ എന്ന പേരില്‍ നടത്തുന്ന ''ചെണ്ടുമല്ലി കൃഷിയുടെ പഞ്ചായത്ത് തല നടീല്‍ കര്‍മ്മം മുതുവണ്ണാച്ചയില്‍ നടന്നു.

ഗ്രാമ പഞ്ചായത്തംഗം കെ.ആര്‍. ആതിര ചെണ്ടുമല്ലി നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ യു അനിത അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.വി അശോകന്‍, എന്‍.പി സത്യവതി, എന്‍.പി. ജാനു, കൃഷി ഓഫീസര്‍ അഞ്ജു തോമസ്, കൃഷി അസിസ്റ്റന്റ് എന്‍. സുനിത, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സിഡിഎസ് അംഗം ടി.വി. സുഗന്ധ സ്വാഗതവും വി.കെ സുമതി നന്ദിയും പറഞ്ഞു. വാര്‍ഡിലെ സംഘകൃഷി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300142/red-coriander-cultivation-is-now-in-our-hands)