---
title: "പേരാമ്പ്രയില്‍ ഓട്ടോറിക്ഷ അപകടം; 4 പേര്‍ക്ക് പരിക്ക്"
english_title: "Auto-rickshaw accident in Perambra; 4 injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300235/auto-rickshaw-accident-in-perambra-4-injured"
published_at: "2025-07-03T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866335445097_appppppp.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഓട്ടോറിക്ഷ അപകടം; 4 പേര്‍ക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ഓട്ടോറിക്ഷ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് സംഭവം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ഓട്ടോറിക്ഷ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് സംഭവം.

കുറ്റ്യാടി ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപത്തെ മാസ് ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍പില്‍ വച്ച് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട 4 ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചു.

ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു കുന്നത്ത് മൂസ, മകള്‍ ഫാത്തിമ ഇര്‍ഫാന, ലീല, കുന്നത്ത് സെലീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായിപരിക്കേറ്റ ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300235/auto-rickshaw-accident-in-perambra-4-injured)