---
title: "കെഎസ്എസ്പിയു യൂണിറ്റ് കണ്‍വെന്‍ഷന്‍"
english_title: "KSSPU Unit Convention at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300299/ksspu-unit-convention-at-avala"
published_at: "2025-07-03T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866690dc99f9_uyi.jpg"
keywords: []
---

# കെഎസ്എസ്പിയു യൂണിറ്റ് കണ്‍വെന്‍ഷന്‍

> **Lead Summary:** **പേരാമ്പ്ര:** കേരള സേ്റ്ററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ മീത്തില്‍ മുക്ക് ആവള ടി ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു യൂണിറ്റ് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കേരള സേ്റ്ററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ മീത്തില്‍ മുക്ക് ആവള ടി ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു യൂണിറ്റ് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ കെഎസ്എസ്പിയു ജില്ലാ ട്രഷറര്‍ എന്‍.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്  സി.എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ദീപ്‌നിയെ അനുമോദിച്ചു. നവാഗതരായ അംഗങ്ങളെ സ്വീകരിച്ചു.

കെഎസ്എസ്പിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.കെ കമലാദേവി, എ.പി. ബാലകൃഷ്ണന്‍ നായര്‍, ഇ. ബാലകുറുപ്പ്, കെ. അപ്പുക്കുട്ടി, സുനീത, പി.സി ബാലകൃഷ്ണന്‍, എ.എം രാജന്‍, രാജന്‍ അരീക്കല്‍, ഇ.ടി സോമന്‍, നാരായണന്‍ നാറോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി രാജന്‍ എം. തറയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ കെ.വി. വിനോദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300299/ksspu-unit-convention-at-avala)