---
title: "വിദ്യാഭ്യാസ-കായിക രംഗത്തെ പ്രതിഭകളെ ആദരിച്ചു"
english_title: "Talents in the fields of education and sports were honored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300301/talents-in-the-fields-of-education-and-sports-were-honored"
published_at: "2025-07-03T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68666c3f49569_aml.jpg"
keywords: []
---

# വിദ്യാഭ്യാസ-കായിക രംഗത്തെ പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുട്ടോത്ത് ഭാഗത്ത് വിദ്യഭ്യാസ, കായിക, സര്‍വ്വീസ് പരീക്ഷ വിജയികളെ അനുമോദിച്ചു. മുന്‍ അഞ്ചാം വാര്‍ഡും നിലവില്‍ ആറാം വാര്‍ഡുമായ ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ബിജെപിയും എ.കെ. നാരായണന്‍ നായര്‍ ട്രസ്റ്റും സംയുക്തമായി സ്വീകരണവും ഉപഹാരവും നല്‍കി.

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുട്ടോത്ത് ഭാഗത്ത് വിദ്യഭ്യാസ, കായിക, സര്‍വ്വീസ് പരീക്ഷ വിജയികളെ അനുമോദിച്ചു. മുന്‍ അഞ്ചാം വാര്‍ഡും നിലവില്‍ ആറാം വാര്‍ഡുമായ ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ബിജെപിയും എ.കെ. നാരായണന്‍ നായര്‍ ട്രസ്റ്റും സംയുക്തമായി സ്വീകരണവും ഉപഹാരവും നല്‍കി.

എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്, പിഎസ്‌സി വിജയികള്‍ക്കുള്ള അനുമോദന ചടങ്ങ് ട്രസ്റ്റ് ചെയര്‍മാനും മുതിര്‍ന്ന ബിജെപി നേതാവുമായ എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ശ്രീഗേഷ് കുട്ടോത്ത് അധ്യക്ഷത വഹിച്ചു. ബിജെപി നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.കെ. രജീഷ് ചടങ്ങിന്റെ ആമുഖ പ്രഭാഷണം നടത്തി. വി.കെ. ഭാസ്‌കരന്‍, പി.എം. ഹരീഷ്, ടി.പി. ദാമോദരന്‍ നായര്‍, പി.കെ. ബാബു, കെ. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300301/talents-in-the-fields-of-education-and-sports-were-honored)