---
title: "നാളെ സംസ്ഥാനവ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്"
english_title: "Statewide KSU education strike tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300316/statewide-ksu-education-strike-tomorrow"
published_at: "2025-07-03T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866772338727_alpo.jpg"
keywords: []
---

# നാളെ സംസ്ഥാനവ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

> **Lead Summary:** **തിരുവനന്തപുരം:** കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ്‌റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം:** കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ്‌റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

സംഘര്‍ഷത്തിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തിലെ തകരുന്ന വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കെഎസ്‌യുവിന്റെ മാര്‍ച്ച്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300316/statewide-ksu-education-strike-tomorrow)