---
title: "ദാറുന്നുജും കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോമേഴ്‌സ് ബേ്‌ളാക്ക് ശിലാസ്ഥാപനം മാര്‍ച്ച് എട്ടിന് "
english_title: "Darunnujum College of Arts and Sciences College Commerce Baylock Foundation Foundation March 8"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30122/darunnujum-college-of-arts-and-sciences-college-commerce-baylock-foundation-foundation-march-8"
published_at: "2022-03-06T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224a1eca72ba_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ദാറുന്നുജും കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോമേഴ്‌സ് ബേ്‌ളാക്ക് ശിലാസ്ഥാപനം മാര്‍ച്ച് എട്ടിന് 

> **Lead Summary:** **പേരാമ്പ്ര:** ദാറുന്നുജും കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോമേഴ്‌സ് ബേ്‌ളാക്ക് ശിലാസ്ഥാപനം മാര്‍ച്ച് 8 ചൊവ്വാഴ്ച തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ദാറുന്നുജും കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോമേഴ്‌സ് ബേ്‌ളാക്ക് ശിലാസ്ഥാപനം മാര്‍ച്ച് 8 ചൊവ്വാഴ്ച തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ .പ്രമോദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ കെ.കെ.ഹനീഫ, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.

ദാറുന്നുജൂം ഓര്‍ഫനേജിന്റെ അമ്പതാം വാര്‍ഷിക പ്രഖ്യാപനം, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അനുമോദനം, വിദ്യാര്‍ത്ഥികളുടെ കലാപരിപടികള്‍, ഗസല്‍ സായാഹ്നം തുടങ്ങിയവയും ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സേവന-സന്നദ്ധ സംഘടനയായ റോവര്‍ & റെയിഞ്ചര്‍ പ്രഥമ യൂണിററ് ദാറുന്നുജൂം കോളജില്‍ ആരംഭിക്കും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) എം.കെ.ജയരാജ് രാവിലെ 11.30ന് അത് ഫ്‌ലാഗ് ഓഫ് ചെയ്യും. കോളജില്‍ പ്രവര്‍ത്തനമാരംഭിച്ച എന്‍.എസ് എസ് യൂണിറ്റ് പ്രഖ്യാപനം, വിവിധ സയന്‍സ് ലാബുകളുടെ ഉദ്ഘാടനം എന്നീ പരിപാടികളും അതോടനുബന്ധിച്ച് നടക്കും.

പ്രിന്‍സിപ്പല്‍ പ്രൊഫ.എം.മുഹമ്മദ് അസ്ലം, സെക്രട്ടറി എ.കെ.അബ്ദുല്‍ അസീസ്, കൊമേഴ്‌സ് ഹെഡ് നടാഷ ഫിലിപ്പ്, ടി.എം. അജ്‌നാസ്, കെ.വി. ഷംസീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30122/darunnujum-college-of-arts-and-sciences-college-commerce-baylock-foundation-foundation-march-8)