---
title: "ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികാരികള്‍ തയ്യാറാവണം; വ്യാപാരി വ്യവസായി സമിതി"
english_title: "Authorities should be ready to cut and replace trees: Traders and Industry Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/301467/authorities-should-be-ready-to-cut-and-replace-trees-traders-and-industry-committee"
published_at: "2025-07-09T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e036e11961_convention.JPG"
keywords: []
---

# ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികാരികള്‍ തയ്യാറാവണം; വ്യാപാരി വ്യവസായി സമിതി

> **Lead Summary:** **പാലേരി :** വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറിയ അപകടാവസ്ഥയിലുള്ള പാലേരി അങ്ങാടിയിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് വ്യാപാരിവ്യവസായി സമിതി പാലേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.

## Article Content

**പാലേരി :** വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറിയ അപകടാവസ്ഥയിലുള്ള പാലേരി അങ്ങാടിയിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് വ്യാപാരിവ്യവസായി സമിതി പാലേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.

ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബാബു അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് എ.എം കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി.

എം.പി. പ്രേമജന്‍, ടി.കെ ബാബു, എം.എന്‍ ശശി, ടി.കെ.സി അമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ശശി സ്വാഗതം പറഞ്ഞ യോഗത്തില്‍ അമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/301467/authorities-should-be-ready-to-cut-and-replace-trees-traders-and-industry-committee)