---
title: "ദേശീയ പണിമുടക്ക്; പേരാമ്പ്രയില്‍ പൂര്‍ണ്ണം"
english_title: "National strike; Complete in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/301481/national-strike-complete-in-perambra"
published_at: "2025-07-09T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e1440b58d1_panimudakk.JPG"
keywords: []
---

# ദേശീയ പണിമുടക്ക്; പേരാമ്പ്രയില്‍ പൂര്‍ണ്ണം

> **Lead Summary:** **പേരാമ്പ്ര :** തൊഴിലാളി ദ്രോഹ നടപടികള്‍ ഉള്‍പ്പെടുത്തിയ ലേബര്‍ കോഡ് പിന്‍വലിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന ദേശീയ പണിമുടക്ക് പേരാമ്പ്രയില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അവശ്യ സര്‍വ്വീസുകളും അത്യാവശ്യം സ്വകാര്യ ഇരുചക്ര വാഹനങ്ങളും അല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.

## Article Content

**പേരാമ്പ്ര :** തൊഴിലാളി ദ്രോഹ നടപടികള്‍ ഉള്‍പ്പെടുത്തിയ ലേബര്‍ കോഡ് പിന്‍വലിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന ദേശീയ പണിമുടക്ക് പേരാമ്പ്രയില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അവശ്യ സര്‍വ്വീസുകളും അത്യാവശ്യം സ്വകാര്യ ഇരുചക്ര വാഹനങ്ങളും അല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. കാലത്ത് തുറന്ന് പ്രവര്‍ത്തിച്ച ചില വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പണിമുടക്ക് അനുകൂലികള്‍ എത്തി അടപ്പിച്ചു. പണി മുടക്കിയ തൊഴിലാളികള്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

പേരാമ്പ്രയില്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. പോസ്റ്റ് ഓഫീസ് രാവിലെ തന്നെ സമരക്കാര്‍ അടപ്പിച്ചിരുന്നു. സമരം സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. സഫ മജീദ് അധ്യക്ഷത വഹിച്ചു. എന്‍.എം അഷറഫ്, വി.എം. ശ്രീജ, മേലാട്ട് ബാലകൃഷ്ണന്‍, സിഐടിയു ജില്ലാ കമ്മിറ്റി അംഗം സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ സ്വാഗതവും എന്‍.കെ ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/301481/national-strike-complete-in-perambra)