---
title: "കൂത്താളി മണ്ഡലം പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Koothali Mandalam 14th Ward Congress Committee organized the Mahatma Family Gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/301746/koothali-mandalam-14th-ward-congress-committee-organized-the-mahatma-family-gathering"
published_at: "2025-07-10T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fb6936d974_kudumba_sang.jpg"
keywords: []
---

# കൂത്താളി മണ്ഡലം പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:**സമസ്ത മേഖലയിലും അടിമുടി താറുമാറാക്കിയ ഇടത് ഭരണം കേരളത്തിന് ബാധ്യതയായി മാറിയെന്ന് കുടുംബ സംഗമത്തില്‍ അഭിപ്രായപ്പെട്ടു.വാര്‍ഡ് വിഭജനത്തിലെ അസാസ്ത്രീയതയിലും ഗ്രാമ പഞ്ചായത്തിന്റെ സ്വജന പക്ഷപാതത്തിലും ശക്തമായ പ്രതിഷേധം പരിപാടിയില്‍ മുന്നോട്ട് വച്ചു.

## Article Content

**പേരാമ്പ്ര:**സമസ്ത മേഖലയിലും അടിമുടി താറുമാറാക്കിയ ഇടത് ഭരണം കേരളത്തിന് ബാധ്യതയായി മാറിയെന്ന് കുടുംബ സംഗമത്തില്‍ അഭിപ്രായപ്പെട്ടു.വാര്‍ഡ് വിഭജനത്തിലെ അസാസ്ത്രീയതയിലും ഗ്രാമ പഞ്ചായത്തിന്റെ സ്വജന പക്ഷപാതത്തിലും ശക്തമായ പ്രതിഷേധം പരിപാടിയില്‍ മുന്നോട്ട് വച്ചു.

കെ പി സി സി മെമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ് പ്രസിഡന്റ് എന്‍.നിജേഷ് അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയവും കോണ്‍ഗ്രസ്സും എന്ന വിഷയത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ക്ലാസ് എടുത്തു.

മണ്ഡലം പ്രസിഡന്റ് രാജന്‍ കെ പുതിയേടത്ത്, യു ഡി എഫ് ചെയര്‍മാന്‍ ഇ ടി സത്യന്‍, പി സി രാധാകൃഷ്ണന്‍, സി കെ ഭാസ്‌കരന്‍, സി പ്രേമന്‍, എം രവീന്ദ്രന്‍, കെ പി സുരേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേത്വകന്മാരെയും സംഗമത്തില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/301746/koothali-mandalam-14th-ward-congress-committee-organized-the-mahatma-family-gathering)