---
title: "തെളിമ-എഡ്യു ഹെല്‍പ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി"
english_title: "Thelima-Edu Help project started in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30181/thelima-edu-help-project-started-in-the-district"
published_at: "2022-03-06T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224e2cde7bd1_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തെളിമ-എഡ്യു ഹെല്‍പ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര: **ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം നടപ്പിലാക്കുന്ന തെളിമ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.

## Article Content

** പേരാമ്പ്ര: **ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം നടപ്പിലാക്കുന്ന തെളിമ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.

ഈ വരുന്ന പ്ലസ്ടു പൊതു പരീക്ഷക്ക് പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായമൊരുക്കുകയും പരീക്ഷ എഴുതുന്നതിനായി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

അധ്യാപകരുടെ സഹായത്തോടെ പ്രിന്റഡ് നോട്ടുകള്‍ തയ്യാറാക്കി സൗജന്യമായി കുട്ടികള്‍ക്ക് നല്‍കും. കൂടാതെ വിദഗ്ദരായ അധ്യാപകരെ ഉപയോഗിച്ച് മോട്ടിവേഷന്‍ ക്ലാസുകളും വിഷയസംബന്ധമായ ക്ലാസുകളും നല്‍കും.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പഠന പിന്തുണ നല്‍കുകയും പഠനോപകരണങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്യും. പൊതുവായന ശാലകള്‍, കോളനികള്‍ തുടങ്ങി വിവിധ പൊതു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം കുട്ടികള്‍ക്ക് നല്‍കും.

തെളിമ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി നിര്‍വ്വഹിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണിവേങ്ങേരി അധ്യക്ഷനായി.

ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ജില്ല കോര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത്, ചങ്ങരോത്ത് പ്രാഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി അശോകന്‍, എന്‍.പി സത്യവതി, മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, പി.ടി.എ പ്രസിഡണ്ട് സി.എച്ച് സനൂപ്, പി.എ.സി. അംഗം അംബുജാക്ഷന്‍ വി.വി, നിധീഷ് ആനന്ദവിലാസം, സി.കെ ജയരാജന്‍, സ്‌നേഹ സന്തോഷ്, പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30181/thelima-edu-help-project-started-in-the-district)