---
title: "മാധ്യമ പ്രവര്‍ത്തകരാണ് സമൂഹത്തിന്റെ യഥാര്‍ഥ പോരാളികള്‍: മന്ത്രി മുഹമ്മദ് റിയാസ് "
english_title: "Journalists are the real fighters of society: Minister Mohammad Riyaz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30190/journalists-are-the-real-fighters-of-society-minister-mohammad-riyaz"
published_at: "2022-03-06T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224eaff07d53_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മാധ്യമ പ്രവര്‍ത്തകരാണ് സമൂഹത്തിന്റെ യഥാര്‍ഥ പോരാളികള്‍: മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **പേരാമ്പ്ര: **മാധ്യമ പ്രവര്‍ത്തകരാണ് സമൂഹത്തിലെ യഥാര്‍ത്ഥ പോരാളികള്‍. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളല്ല, മാധ്യമധര്‍മം പാലിക്കപ്പെടുന്നുണ്ടെന്ന് പ്രതപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

## Article Content

**പേരാമ്പ്ര: **മാധ്യമ പ്രവര്‍ത്തകരാണ് സമൂഹത്തിലെ യഥാര്‍ത്ഥ പോരാളികള്‍. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളല്ല, മാധ്യമധര്‍മം പാലിക്കപ്പെടുന്നുണ്ടെന്ന് പ്രതപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഷാശ്രീ പത്താം വാര്‍ഷികാഘോഷം പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മുന്‍ മന്ത്രിയും പേരാമ്പ്ര എം.എല്‍.എയുമായ ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായി.

സിനിമാ തിരക്കഥാകൃത്ത് ശത്രുഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പുരസ്‌കാര കൃതികളുടെ അവലോകനം വി.പി.ഏലിയാസ് നിര്‍വ്വഹിച്ചു.

പുഷ്പ നവീന്‍, ദേവദാസ് പാലേരി- സമഗ്ര സംഭാവന, അഭിലാഷ് നായര്‍ (മാതൃഭൂമി), സുരരാജ് ചന്ദ്രഗിരി (കൈരളി ), പ്രദീപ് കുമാര്‍ കുമ്പിടി ( റിപ്പോര്‍ട്ടര്‍ ചാനല്‍ ) , ടെലിവിഷന്‍ പ്രതിഭാ പുരസ്‌കാരം, കെ.ടി. ത്രേസ്യ , ശിവദാസന്‍ ഉള്ള്യേരി, സുഭാഷ് ആറ്റുവശ്ശേരി-ബാലസാഹിത്യം, ഗോപിനാഥ് മേമുണ്ട ലളിതഗാനങ്ങള്‍, ഡോ. ആശാജയകുമാര്‍, രാകേന്ദു അജിത്, എം. ടി. രമേശ് ഇരിങ്ങല്‍, സജിത്കുമാര്‍ പൊയിലുപറമ്പ് , ടി.ടി.സരോജിനി, വത്സലന്‍ കെ നടക്കുതാഴെ സാഹിത്യം, പി.എന്‍.കെ.പെരുവണ്ണാമൂഴി പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹത നേടി.

ചടങ്ങില്‍ രാമകൃഷണന്‍ സരയൂ രചിച്ച ഇംഗീഷ് കവിതകള്‍ ( ഡ്രീംസ് & വിഷസ് ) , ടി.ടി.സരോജിനി രചിച്ച നോവല്‍ (ചാരുലതയും ചന്തൂട്ടിയും), എ.വര്‍ഗീസ് പരവേലില്‍ രചിച്ച ലേഖനം (എന്റെ കുറിപ്പുകള്‍ ) ,കെ.ടി. ത്രേസ്യ രചിച്ച യാത്രാവിവരണം ( യൂറോപ്പ് ഒരു വിസ്മയം ) എന്നിവ പ്രകാശനം ചെയ്തു.

ഡോ. സനില്‍, ജോസഫ് പൂതക്കുഴി, പ്രകാശന്‍ വെള്ളിയൂര്‍, കെ.കൊമ്മാട്ട്, മോഹനന്‍ കിഴക്കന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. സദന്‍ കല്‍പ്പത്തൂര്‍ സ്വാഗതവും രതീഷ് ഇ നായര്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30190/journalists-are-the-real-fighters-of-society-minister-mohammad-riyaz)