---
title: "സാംസ്‌കാരിക വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജേതാവ് ശ്യാം കൃഷ്ണക്ക് ആദരവ് "
english_title: "Tribute to Shyam Krishna, winner of Cultural Diamond Jubilee Fellowship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30200/tribute-to-shyam-krishna-winner-of-cultural-diamond-jubilee-fellowship"
published_at: "2022-03-07T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622545be89556_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സാംസ്‌കാരിക വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജേതാവ് ശ്യാം കൃഷ്ണക്ക് ആദരവ് 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ ശ്യാം കൃഷ്ണയെ പേരാമ്പ്രയിലെ കലാ കൂട്ടായ്മയായക്യാമ്പ് ആദരിച്ചു.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ ശ്യാം കൃഷ്ണയെ പേരാമ്പ്രയിലെ കലാ കൂട്ടായ്മയായക്യാമ്പ് ആദരിച്ചു.

ക്യാമ്പ് പ്രസിഡന്റ് ആര്‍ട്ടിസ്റ്റ് സി.കെ കുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര ശ്യാം കൃഷ്ണയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു.

പ്രേംരാജ് പേരാമ്പ്ര, ബഷീര്‍ ചിത്രകൂടം, ആര്‍.ബി ശില്‍പഎന്നിവര്‍ സംസാരിച്ചു. ആര്‍.ബി ശ്യാം നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30200/tribute-to-shyam-krishna-winner-of-cultural-diamond-jubilee-fellowship)