---
title: "ശരണ്യ ആനപ്പൊയിലിന്റെ കവിതാ സമാഹാരം 'ഹൃദയസ്പന്ദനങ്ങള്‍' പ്രകാശനം ചെയ്തു"
english_title: "Saranya Anappoil's collection of poems 'Hridayaspandanakal' has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30201/saranya-anappoils-collection-of-poems-hridayaspandanakal-has-been-released"
published_at: "2022-03-07T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62254b047f4fe_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ശരണ്യ ആനപ്പൊയിലിന്റെ കവിതാ സമാഹാരം 'ഹൃദയസ്പന്ദനങ്ങള്‍' പ്രകാശനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **ശരണ്യ ആനപ്പൊയിലിന്റെ കവിതാ സമാഹാരം 'ഹൃദയസ്പന്ദനങ്ങള്‍' പ്രകാശനം ചെയ്തു. പ്രകാശന കര്‍മം കോഴിക്കോട് പോലീസ് ക്ലബ്ബില്‍ പ്രശസ്ത സാഹിത്യകാരായ സോമന്‍ കടലുരും ആര്യ ഗോപിയും ചേര്‍ന്ന് നിര്‍വഹിച്ചു.

## Article Content

** പേരാമ്പ്ര: **ശരണ്യ ആനപ്പൊയിലിന്റെ കവിതാ സമാഹാരം 'ഹൃദയസ്പന്ദനങ്ങള്‍' പ്രകാശനം ചെയ്തു. പ്രകാശന കര്‍മം കോഴിക്കോട് പോലീസ് ക്ലബ്ബില്‍ പ്രശസ്ത സാഹിത്യകാരായ സോമന്‍ കടലുരും ആര്യ ഗോപിയും ചേര്‍ന്ന് നിര്‍വഹിച്ചു.

ഡോ: കെ.കെ. ബാബുരാജ് പുസ്തകം ഏറ്റുവാങ്ങി. ടി.പി. ദാസന്‍ അധ്യക്ഷനായി. യോഗത്തില്‍ വി. എം. ഉണ്ണി, എ.സി. ബാലകൃഷ്ണന്‍, കെ. ശാന്ത, കെ.പി. രജനി, എന്‍.വി. ബാലകൃഷ്ണന്‍, വസന്ത കെ, അനില്‍ സബ് ഇന്‍സ്‌പെക്ടര്‍ അബനീഷ്, ആനപ്പൊയില്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

വിധി എന്ന രണ്ടരത്തില്‍ തളരാതെ നിശ്ചയ ധാര്‍ഡ്യം കൊണ്ട് പിടിച്ചു നിന്ന ശരണ്യ മൊബൈിലില്‍ പകര്‍ത്തിയ കുഞ്ഞു വരികളാണ് ഹൃദയസ്പന്ദനങ്ങള്‍. സെറിബ്രല്‍ അറ്റാക്സിയ രോഗം ബാധിച്ച ശരണ്യക്ക് ചെങ്ങന്നൂര്‍ സ്വദേശിയായ വിജയകുമാറാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് സഹായം നല്‍കിയത്.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് മുംബെയില്‍ സ്ഥിരതാമസമായ വിജയകുമാറിനെ പരിചയപ്പെട്ടത്. അനില്‍ കോളിയോട്ട് സ്വാഗതവും വി.കെ. ബൈജു നന്ദിയും പറഞ്ഞു.

. കാരയാട് ആനപ്പൊയിലിലെ ഗംഗാധരന്റെയും ശോഭനയുടെയും രണ്ടാമത്തെ മകളാണ് ശരണ്യ ആനപ്പൊയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30201/saranya-anappoils-collection-of-poems-hridayaspandanakal-has-been-released)