---
title: "ഹൈദരലി തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടം; പ്രിയദര്‍ശിനി സ്വയം സഹായ സംഘം "
english_title: "Hyder Ali's demise is a great loss to secular Kerala; Priyadarshini Self Help Group cheriyakumbalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30258/hyder-alis-demise-is-a-great-loss-to-secular-kerala-priyadarshini-self-help-group-cheriyakumbalam"
published_at: "2022-03-07T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225a93aa7a58_0000 WATERMARK.jpg"
keywords: []
---

# ഹൈദരലി തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടം; പ്രിയദര്‍ശിനി സ്വയം സഹായ സംഘം 

> **Lead Summary:** **ചെറിയകുമ്പളം:** ഹൈദരലി തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമെന്ന് പ്രിയദര്‍ശിനി സ്വയം സഹായ സംഘം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പ്രിയദര്‍ശിനി സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി.

## Article Content

**ചെറിയകുമ്പളം:** ഹൈദരലി തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമെന്ന് പ്രിയദര്‍ശിനി സ്വയം സഹായ സംഘം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പ്രിയദര്‍ശിനി സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി.

ഉബൈദ് വാഴയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലിനീഷ് മീത്തലെ ഇല്ലത്തിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു.

സുഗുണന്‍ പുതിയോട്ടില്‍, വി.എം. അശോകന്‍, ടി. ഗോപാലന്‍, വിനോദന്‍ ആനേരി, കേളു നവറക്കോട്ട്, എം.എം. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. എം.ഇ. ലിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30258/hyder-alis-demise-is-a-great-loss-to-secular-kerala-priyadarshini-self-help-group-cheriyakumbalam)