---
title: "പേരാമ്പ്ര വെസ്റ്റ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു "
english_title: "Inaugurated by Perambra West Agricultural and Social Welfare Co-op Society perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30279/inaugurated-by-perambra-west-agricultural-and-social-welfare-co-op-society-perambra"
published_at: "2022-03-07T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225bf58f14d8_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര വെസ്റ്റ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര വെസ്റ്റ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഹോ: സെക്രട്ടറി കെ. രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര വെസ്റ്റ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഹോ: സെക്രട്ടറി കെ. രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു സ്‌ട്രോഗ് റൂം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ. സന്തോഷ് കുമാര്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്ഥിര നിക്ഷേപ സ്വീകരണം സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാരും സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് വിതരണം മുന്‍ എംഎല്‍എ എ.കെ. പത്മനാഭനും ആദ്യ വായ്പ വിതരണം മുന്‍ എംഎല്‍ എ കെ. കുഞ്ഞമ്മദും നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം മിനി പൊന്‍പറ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി, പേരാമ്പ്ര റീജിനല്‍ കോ ഓപ്പ് ബാങ്ക് പ്രസിഡന്റ് പി. ബാലന്‍ അടിയോടി, എം. കുഞ്ഞമ്മദ്, രാജന്‍ മരുതേരി, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പുതുക്കുടി അബ്ദു റഹ്മാന്‍, കെ.കെ. രജീഷ്, സി.ഡി. പ്രകാശ്, പി.പി. രാമകൃഷ്ണന്‍, പ്രകാശന്‍ കിഴക്കയില്‍, കെ. പ്രദീപ് കുമാര്‍, സുരേഷ് ബാബു കൈലാസ്, വി.കെ. ഭാസ്‌കരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.പി. ഗോപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംഘടക സമിതി കണ്‍വീനര്‍ വി.കെ. സുനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30279/inaugurated-by-perambra-west-agricultural-and-social-welfare-co-op-society-perambra)