---
title: "ചെറുവണ്ണൂര്‍ പഞ്ചായത്ത് നടമ്മല്‍ ചെമ്പ്രാട്ട് മലയനകണ്ടി റോഡ് നവീകരിച്ചു"
english_title: "Cheruvannur Panchayat Nadammal Chembrat Malayanakandi Road has been upgraded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30323/cheruvannur-panchayat-nadammal-chembrat-malayanakandi-road-has-been-upgraded"
published_at: "2022-03-07T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225e9ca28fab_0000 WATERMARK.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പഞ്ചായത്ത് നടമ്മല്‍ ചെമ്പ്രാട്ട് മലയനകണ്ടി റോഡ് നവീകരിച്ചു

> **Lead Summary:** ** മുയിപ്പോത്ത് :** ചെറുവണ്ണൂര്‍ പഞ്ചായത്ത് നടമ്മല്‍ ചെമ്പ്രാട്ട് മലയന കണ്ടിറോഡ് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധ്യയില്‍ 2021-22 ഉള്‍പ്പെടുത്തിയ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് വാര്‍ഡ് പത്തിലെ നടമ്മല്‍ ചെമ്പ്രാട്ട് മലയനക്കണ്ടി റോഡ് നവീകരിച്ചത്.

## Article Content

** മുയിപ്പോത്ത് :** ചെറുവണ്ണൂര്‍ പഞ്ചായത്ത് നടമ്മല്‍ ചെമ്പ്രാട്ട് മലയന കണ്ടിറോഡ് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധ്യയില്‍ 2021-22 ഉള്‍പ്പെടുത്തിയ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് വാര്‍ഡ് പത്തിലെ നടമ്മല്‍ ചെമ്പ്രാട്ട് മലയനക്കണ്ടി റോഡ് നവീകരിച്ചത്.

വാര്‍ഡ് അംഗം ആര്‍.പി. ഷോഭിഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുഞ്ഞമ്മത് തണ്ടോറ, പട്ടയാട്ട് അബ്ദുള്ള, എം.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, എന്‍.സി. അമ്മത് കുട്ടി, എന്‍.കെ. അമ്മുക്കുട്ടി അമ്മ, ബീന എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30323/cheruvannur-panchayat-nadammal-chembrat-malayanakandi-road-has-been-upgraded)