---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ വീടു നിര്‍മ്മാണം ആരംഭിച്ചു"
english_title: "The construction of the house started under the leadership of the volunteers formed by the Perambra Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30329/the-construction-of-the-house-started-under-the-leadership-of-the-volunteers-formed-by-the-perambra-block-panchayat"
published_at: "2022-03-07T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225edea62ecd_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ വീടു നിര്‍മ്മാണം ആരംഭിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ വീടു നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചു. പിഎംഎവൈ ഗുണഭോക്താവായ ചക്കിട്ടപാറ പഞ്ചായത്ത് 14-ാം വാര്‍ഡ് ശാന്ത നീട്ടു പാറ എന്ന ഗുണഭോക്താവിന്റെ വീടു നിര്‍മ്മാണമാണ് ആരംഭിച്ചത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ വീടു നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചു. പിഎംഎവൈ ഗുണഭോക്താവായ ചക്കിട്ടപാറ പഞ്ചായത്ത് 14-ാം വാര്‍ഡ് ശാന്ത നീട്ടു പാറ എന്ന ഗുണഭോക്താവിന്റെ വീടു നിര്‍മ്മാണമാണ് ആരംഭിച്ചത്.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു ബ്ലോക്ക് അംഗങ്ങമായ സനാതനന്‍, ഗിരിജ ശശി, പി.ടി. അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി. സന്നദ്ധ സേനയിലെ 10 പ്രവര്‍ത്തകരാണ് നിര്‍മ്മാണ ജോലികള്‍ നിര്‍വ്വഹിച്ചത്. ജോ ബിഡിഒ ബേബി ജോണ്‍, വി.ഇ.ഒ. സതീശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രദേശവാസികളും പ്രവര്‍തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30329/the-construction-of-the-house-started-under-the-leadership-of-the-volunteers-formed-by-the-perambra-block-panchayat)