പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ പാറാടിക്കുന്നുമ്മല്‍ ശാന്ത അമ്മ (81) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് സി.കെ. പ്രഭാകരന്‍ അടിയോടി (റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫീസര്‍, ഇന്ത്യന്‍ ഓഡിറ്റ് സര്‍വ്വീസ്). പിതാവ് പരേതനായ കേളോത്ത് കുഞ്ഞിരാമക്കുറുപ്പ്. മാതാവ് പരേതയായ കീഴ്പ്പള്ളി കൊച്ചമ്മാളു അമ്മ.
മക്കള്‍ പി വിനിത (റിട്ട. അധ്യാപിക, വേദവ്യാസ വിദ്യാലയം കോഴിക്കേട്), പി സുനിത (റിട്ട. സീനിയര്‍ മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), പരേതയായ അനിത. മരുമക്കള്‍ എസ്. അശോക്, പരേതനായ ടി. ഹരിദാസ്. സഹോദരങ്ങള്‍ ശ്രീമതി പത്മിനി രമേഷ്, പരേതരായ കെ. ശ്രീധരന്‍ നമ്പ്യാര്‍, കെ. ഭാസ്‌കരന്‍ നമ്പ്യാര്‍, കെ. രവീന്ദ്രന്‍ നമ്പ്യാര്‍.

Shanta Amma, who was fondly known as Paradikkunnummal in East Perambra, has passed away