---
title: "യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു"
english_title: "BJP leaders visit medical students returning from Ukraine perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30335/bjp-leaders-visit-medical-students-returning-from-ukraine-perambra"
published_at: "2022-03-07T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225f965bb108_0000 WATERMARK.jpg"
keywords: []
---

# യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ പേരാമ്പ്ര കല്ലോട് വാരിക്കണ്ടി രാജുവിന്റെ മകന്‍ അതുല്‍രാജ്, മകന്റെ ഭാര്യ വിഷ്ണു പ്രിയ എന്നിവരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തെ വിദ്യാര്‍ത്ഥികള്‍ അഭിനന്ദിച്ചു.

## Article Content

** പേരാമ്പ്ര: **ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ പേരാമ്പ്ര കല്ലോട് വാരിക്കണ്ടി രാജുവിന്റെ മകന്‍ അതുല്‍രാജ്, മകന്റെ ഭാര്യ വിഷ്ണു പ്രിയ എന്നിവരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തെ വിദ്യാര്‍ത്ഥികള്‍ അഭിനന്ദിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, ജനറല്‍ സെക്രട്ടറി രാഗേഷ് തറമല്‍, ട്രഷറര്‍ ടി.എം. ഹരിദാസ്, പേരാമ്പ്ര വെസ്റ്റ് പ്രസിഡന്റ് പ്രസൂണ്‍ കല്ലോട്, ബൂത്ത് സെക്രട്ടറി വിജിലേഷ്, ചന്ദ്രന്‍ കുന്നത്ത്കുനി എന്നിവാരാണ് സന്ദര്‍ശിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30335/bjp-leaders-visit-medical-students-returning-from-ukraine-perambra)