---
title: "കടന്ത്ര പുഴയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി "
english_title: "Reconstruction work of Kadanthra river started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30340/reconstruction-work-of-kadanthra-river-started"
published_at: "2022-03-07T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225fc78dfb77_0000 WATERMARK.jpg"
keywords: []
---

# കടന്ത്ര പുഴയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി 

> **Lead Summary:** ** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വയനാടന്‍ മലനിരകളില്‍ നിന്ന് ആരംഭിച്ച് പൂഴിത്തോട് ചെമ്പനോട വഴി അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങള്‍ക്ക് വേദിയായ പറമ്പല്‍ ഉള്‍പ്പെടുന്ന കടന്ത്ര പുഴയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായ്.

## Article Content

** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വയനാടന്‍ മലനിരകളില്‍ നിന്ന് ആരംഭിച്ച് പൂഴിത്തോട് ചെമ്പനോട വഴി അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങള്‍ക്ക് വേദിയായ പറമ്പല്‍ ഉള്‍പ്പെടുന്ന കടന്ത്ര പുഴയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായ്.

വഴിമാറി ഒഴുകിയ പുഴ തീരദേശ വീടുകള്‍ക്കും, റോഡുകള്‍ക്കും ഭീഷിണിയായിരുന്നുവെന്നും കാലാവര്‍ഷത്തിനു മുന്നെ അടിയന്തരമായി നവീകരിക്കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോസ്‌കുട്ടി, ലൈസ ജോര്‍ജ്ജ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സാബു മലയാറ്റൂര്‍, രാജീവ് തോമസ്, അഗസ്റ്റിന്‍ കിഴക്കരകാട്ട്, മാത്യു വാഴയംമ്പ്‌ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30340/reconstruction-work-of-kadanthra-river-started)