പന്തിരിക്കര : ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പന്തിരിക്കര മേഖല മഹാത്മാഗാന്ധി കുടുംബ സംഗമവും സംഘടിപ്പിച്ചു. കെപിസിസി നിര്‍വ്വാഹക സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍, ഇ.ടി. സരീഷ്, സന്തോഷ് കോശി, ഷൈലജ ചെറുവോട്ട്, കെ.കെ ലീല, സി.കെ. രാഘവന്‍, പി.ടി. കുഞ്ഞിക്കേളു, കെ.എന്‍. കൃഷ്ണന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.പി സുഹൈല്‍ നന്ദിയും പറഞ്ഞു.
Umman Chandy organized a remembrance event and a Mahatma Gandhi family gathering