പേരാമ്പ്ര: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥി കൗണ്‍സില്‍ മെമ്പര്‍മാരുടെ ഔദ്യോഗിക സ്ഥാനാരോഹണം പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ എം. ജംഷീദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ നേതൃത്വപാടവവും, ഭരണഘടനാ അവബോധവും സൃഷ്ടിക്കാന്‍ ഇത്തരം ചടങ്ങുകള്‍ പിന്‍തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പിന്‍ബലമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പുതിയ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം ഏറ്റു ചൊല്ലി ഔദ്യോഗിക സ്ഥാനാരോഹണം നടത്തി. തങ്ങളില്‍ സ്ഥാപിതമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഏറെ പക്വതയോടെയും കൃത്യതയോടെയും നിര്‍വഹിക്കുമെന്ന് പുതുതായി ചുമതലയേറ്റെടുത്ത സ്‌കൂള്‍ ഹെഡ് ബോയ് അമന്‍ അബ്ദുള്ള, ഹെഡ്‌ഗേള്‍ ആയിഷ നിയ എന്നിവര്‍ കൂട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കി.

ഹിമ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്.പി. കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ മജീദ്, ജനറല്‍ സെക്രട്ടറി പി.ടി. അബ്ദുള്‍ അസീസ്, പിടിഎ പ്രസിഡന്റ് പി.ടി. അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് കെ സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ ഹെഡ് ഗേള്‍ ആയിഷ നിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വര്‍ണ്ണാഭമായ കലാവിരുന്നും അരങ്ങേറി.
Official swearing-in of the student council members at perambra