---
title: "ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷനുമായി അരിക്കുളം പഞ്ചായത്ത് "
english_title: "National strike: Arikkulam panchayat with joint trade union convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30348/national-strike-arikkulam-panchayat-with-joint-trade-union-convention"
published_at: "2022-03-07T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62260fbb127aa_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷനുമായി അരിക്കുളം പഞ്ചായത്ത് 

> **Lead Summary:** **അരിക്കുളം: **ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ' ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 28,29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി അരിക്കുളം പഞ്ചായത്ത് തല സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം: **ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ' ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 28,29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി അരിക്കുളം പഞ്ചായത്ത് തല സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഐഎന്‍ടിയുസി നേതാവ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.പി സുനില്‍ അധ്യക്ഷനായി. സിഐടിയു ഏരിയ ജോയിന്‍ സെക്രട്ടറി സി അശ്വിനി ദേവ്, വി.എം ഉണ്ണി, ശ്രീധരന്‍ കണ്ണമ്പത്ത്, വി.പി ബാബു, റിയാസ് ഊട്ടെരി, എന്നിവര്‍ സംസാരിച്ചു.

എ.എം കുഞ്ഞിക്കണാരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ചെയര്‍മാന്‍ ശ്രീധരന്‍ കണ്ണമ്പത്ത് (ഐഎന്‍ടിയുസി ), വൈസ് ചെയര്‍മാന്‍മാരായി പി.കെ രാജേഷ്, (സിഐടിയു ), ടി.പി സുനില്‍ (എച്ച്എംഎസ് ) , ജനറല്‍ കണ്‍വീനര്‍ എല്‍.ബി ലിബീഷ് (സിഐടിയു ), ജോയിന്റ് കണ്‍വീനര്‍മാരായി സി.യു സുനില്‍, റിയാസ് ഊട്ടേരി എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30348/national-strike-arikkulam-panchayat-with-joint-trade-union-convention)