പേരാമ്പ്ര: പേരാമ്പ്രയില്‍ വീണ്ടും ബസ് ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് കക്കാട് ബസ് സ്‌റ്റോപ്പിന് മുന്നിലാണ് അപകടം. മൊയിലോത്തറ സ്വദേശി താഴത്ത് വളപ്പില്‍ അബ്ദുര്‍ ജലീലിന്റെ മകന്‍ അബ്ദുള്‍ ജവാദ് (19) ആണ് മരിച്ചത്.
കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന കെ എല്‍ 11 എജി 3339 ഒമേഗ ബസ് അബ്ദുള്‍ ജവാദിന്റെ തലയിലൂടെ കയറിഇറങ്ങുകയായിരുന്നു. ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജണല്‍ സെന്ററിലെ ബിരുദാനന്തര വിദ്യാര്‍ത്ഥിയാണ്.

ഈ റൂട്ടിൽ അമിത വേഗതയിൽ സ്വകാര്യ ബസുകൾ നിരന്തരം യാത്രക്കാരുടെ ജീവനെടുക്കുന്നതിൽ പ്രതിഷേധിച്ച് ബസ് എടുത്തു മാറ്റാൻ ജനങ്ങൾ അനുവദിച്ചില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പൊലീസ് ബസ് നീക്കം ചെയ്തത്.
A man on a two-wheeler died again in a bus accident in Perambra