പേരാമ്പ്ര: ബസ് അപകടത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ജനങ്ങള്‍ റോഡ് ഉപരോധിക്കുന്നു. അപകടം നടന്ന് ഒരു മണിക്കൂര്‍ ആയിട്ടും ആര്‍ടിഒയും മറ്റ് അധികാരികളൊന്നും സ്ഥലത്തെത്തിയിട്ടില്ല എന്ന് ആരോപിച്ചാണ് റോഡ് ഉപരോധിക്കുന്നത്.

റോഡ് ഉപരോധത്തിനിടെ സ്ഥലത്തെത്തിയ പൊലീസ് സമരക്കാരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മില്‍ കയ്യാങ്കളിയില്‍ എത്തിയ അവസ്ഥയും ഉണ്ടായി. നിരന്തരം അപകടം ഉണ്ടായിട്ടും ശാശ്വതമായ ഒരു പരിഹാരം കാണാത്തതില്‍ വന്‍ പ്രതിഷേധത്തിലാണ് ജനങ്ങള്‍. കുറ്റ്യാടി കോഴിക്കോട് റോഡ് ദേശസാത്ക്കരിക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
Bus accident; road blocked in Perampra