---
title: "പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മേപ്പയ്യൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു "
english_title: "Panakkad Syed Hyder Ali Shihab condoles on the death of all party meeting in Maypayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30352/panakkad-syed-hyder-ali-shihab-condoles-on-the-death-of-all-party-meeting-in-maypayur"
published_at: "2022-03-07T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622613e59c009_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മേപ്പയ്യൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള രാഷ്ട്രീയത്തിലെ ദീപ്തവും സൗമ്യവുമായ മത രാഷ്ടീയ രംഗത്തെ നിറ സാന്നിധ്യത്തിന്റെ ഉടമയുമായ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മേപ്പയ്യൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കേരള രാഷ്ട്രീയത്തിലെ ദീപ്തവും സൗമ്യവുമായ മത രാഷ്ടീയ രംഗത്തെ നിറ സാന്നിധ്യത്തിന്റെ ഉടമയുമായ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മേപ്പയ്യൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായി. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, വിവിധ രാഷ്ട്രീക്ഷി നേതാക്കളായ കെ കുഞ്ഞിരാമന്‍, ഇ അശോകന്‍, എ.വി അബ്ദുള്ള, സുനില്‍ ഓടയില്‍, ബാബു കൊളക്കണ്ടി, മധു പുഴയരികത്ത്, മേലാട്ട് നാരായണന്‍, എ.ടി.സി അമ്മത്, കെ.പി രാമചന്ദ്രന്‍ സംസാരിച്ചു.

മുസ് ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.

മേപ്പയ്യൂരില്‍ നടന്ന മൗനജാഥയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, രാഷട്രീയ നേതാക്കളായ എന്‍.എം ദാമോധരന്‍, പൂക്കോട്ട് ബാബുരാജ്, വി മുജീബ്, പി ബാലന്‍, പി.കെ.കെ അബ്ദുള്ള, കെ.പി കുഞ്ഞബ്ദുള്ള, ഇസ് മായില്‍ കീഴ്‌പോട്ട്, കെ.കെ റഫീഖ്, കെ ലബീബ് അഷറഫ്, അജ്‌നാസ് കാരയില്‍, എം.കെ ഫസലുറഹ് മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30352/panakkad-syed-hyder-ali-shihab-condoles-on-the-death-of-all-party-meeting-in-maypayur)