പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പേരാമ്പ്രയില്‍ ബസുകള്‍ തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തടയാന്‍ പേരാമ്പ്രയില്‍ നടന്ന റോഡ് ഉപരോധത്തിനിടെയാണ് തീരുമാനമായത്.
സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് നേരത്തെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളും നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും അമിത വേഗതയിലും അശ്രദ്ധമായും ഡ്രൈവിംഗ് നടത്തുന്നതായി വ്യാപകമായ പരാതിയുണ്ട്.
ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു പേരാമ്പ്ര കക്കാട് ബസ് സ്‌റ്റോപ്പിന് മുന്നില്‍ വെച്ച് അപകടം ഉണ്ടായത്. മൊയിലോത്തറ സ്വദേശി താഴത്ത് വളപ്പില്‍ അബ്ദുര്‍ ജലീലിന്റെ മകന്‍ അബ്ദുള്‍ ജവാദ് (19) ആണ് മരിച്ചത്. കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന കെ എല്‍ 11 എജി 3339 ഒമേഗ ബസ് അബ്ദുള്‍ ജവാദിന്റെ തലയിലൂടെ കയറിഇറങ്ങുകയായിരുന്നു. ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജണല്‍ സെന്ററിലെ ബിരുദാനന്തര വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Buses will be halted in Perambra tomorrow