പേരാമ്പ്ര: ബസുകളുടെ അമിത വേഗതയും മത്സര ഓട്ടവും അവസാനിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഇന്ന് കക്കാട് സ്വകാര്യ ബസിടിച്ച് ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്രയിലെ കാലിക്കറ്റ് യൂണിവേഴസിറ്റി സെന്റര്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ബസുകളുടെ അമിത വേഗതയില്‍ ഈ വര്‍ഷം രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബസുകളുടെ അമിത വേഗതയും മത്സര ഓട്ടവും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മേലില്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നുണ്ടായ അപകടത്തില്‍ അബ്ദുള്‍ ജബാദിന്റെ ദാരുണമരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
Excessive speeding and competitive racing of buses should be stopped; T.P. Ramakrishnan