പേരാമ്പ്ര : പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയിൽ കക്കാട് മുനീബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇരുചക്ര വാഹന യാത്രികനായ വിദ്യാർത്ഥി ബസിടിച്ച് മരിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനവും തുടർന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.
ജനങ്ങളുടെ ജീവനെടുക്കുന്ന തെമ്മാടികളായ ബസ് ഡ്രൈവർമാരെ നിരത്തിലിറങ്ങാൻ അനുവദിക്കുകയില്ലെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി. അടുത്തിടെ രണ്ട് വിദ്യാർത്ഥി ജീവനുകളാണ് സ്വകാര്യ ബസുകളുടെ അമിതവേഗതയിൽ പൊലിഞ്ഞത്. ഇതിനെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രകടനമായി എത്തിയ പ്രവർത്തകർ ബസ് സ്റ്റാൻ്റ് പരിസരത്ത് റോഡ് ഉപരോധിച്ചു. എസ്എഫ് ഐ നേതാക്കളായ ആർ.എസ് അമൽജിത്ത് ,കെ.കെ അമൽ, ഒ അഭിജാത്, അസിൻ ബാനു തുടങ്ങിയവർ നേതൃത്വം നൽകി.
The student's death blocked the SFI road at perambra