പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി കൂടി മരണപ്പെട്ട സാഹചര്യം അതീവ ഗൗരവത്തോടെ കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ആവശ്യപ്പെട്ടു.
മത്സരയോട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ കലക്ടര്‍ ഇടപെട്ട് കൃത്യമായ തീരുമാനമെടുക്കുന്നത് വരെ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ തടയാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചതായി നിയോജകമണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അറിയിച്ചു.
Competition among private buses; Youth Congress demands intervention from the district collector