പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് തടയല്‍ സമരത്തില്‍ സംഘര്‍ഷം. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ കക്കാട് മുനീബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇരുചക്ര വാഹന യാത്രികനായ വിദ്യാര്‍ത്ഥി ബസിടിച്ച് മരിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതല്‍ പേരാമ്പ്രയില്‍ ഇടത് വലത് സംഘടനകളുടെ നേതൃത്വത്തില്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് സര്‍വ്വീസ് നടത്താന്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കുകയില്ലെന്ന് പറഞ്ഞാണ് സമരം നടത്തിയത്. പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.

സമരം നേരിടാനെത്തിയ പൊലീസിന്റെ വാഹനത്തിന് മുന്നില്‍ സമരക്കാര്‍ റീത്ത് വെച്ചു. തുടര്‍ന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ നിയമപാലകര്‍ക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയ റീത്തുമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയായി.
അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. വഴിതടഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സമയത്ത് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാന്‍ സ്വകാര്യ ബസാണ് പോലീസ് ഉപയോഗിച്ചത്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരെ ബലംപ്രയോഗിച്ച് മറ്റുള്ളവര്‍ മോചിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Clash in the bus blockade protest at Perambra