പേരാമ്പ്ര: ബസ്സുകളുടെ മത്സരയോട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ ജവാദിന് നാട് ഇന്ന് വിട ചൊല്ലും. ഇന്നലെ കക്കാട് മുനീബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം 4 മണിയോടുകൂടി സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിലാണ് ഇരുചക്ര വാഹന യാത്രികനായ മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പില്‍ അബ്ദുല്‍ ജവാദ് മരിച്ചത്.
തെറ്റായ ദിശയില്‍ അമിതവേഗതയില്‍ വന്ന ഒമേഗ ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജനല്‍ സെന്ററിലെ എംഎസ് ഡബ്ല്യു വിദ്യാര്‍ത്ഥിയാണ് ജവാദ്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൊട്ടില്‍പ്പാലം മുള്ളന്‍കുന്ന് റോഡില്‍ നടുത്തോട് പാലത്തിനു സമീപമുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം വൈകുന്നേരം നാല് മണിക്ക് കുണ്ടുതോട് ഖബറസ്ഥാനില്‍ ഖബറടക്കം ചെയ്യും. പിതാവ് അബ്ദുള്‍ ജലീല്‍ (റെവന്യു റിക്കവറി ഓഫീസ് ക്ലര്‍ക്ക് വടകര). മാതാവ് മുനീറ. സഹോദരന്‍ അബ്ദുള്‍ മനാഫ് (ഐ എച്ച് ആര്‍ ഡി കല്ലാച്ചിയിലെ ബി സി എ വിദ്യാര്‍ത്ഥി).
Today the nation says goodbye to Abdul Jawad