മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ശ്രാവണ്‍ കൃഷ്ണ ആണ് മരിച്ചത്. നരക്കോട് ഇരിങ്ങത്ത് റോഡില്‍ മരുതേരിപറമ്പ് പള്ളിക്ക് സമീപമാണ് അപകടം. ഇരിങ്ങത്ത് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 11 എ എക്‌സ് 123 നമ്പര്‍ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. ശ്രാവണും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്.
നിയന്ത്രണം വിട്ട കാര്‍ മതിലിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രാവണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പിതാവ് കൃഷ്ണന്‍. മാതാവ് സീത. സഹോദരന്‍ സംഗീത് കൃഷ്ണ.

A young man met with a tragic end after the out-of-control car crashed into a wall