---
title: "മുയിപ്പോത്ത് വാളയില്‍ കേളപ്പന്‍ സ്മാരക കോണ്‍ഗ്രസ്സ് ഭവന്‍ ഉദ്ഘാടനം മാര്‍ച്ച് 9ന് "
english_title: "The inauguration of the Kelappan Memorial Congress Bhavan at Muippoth Waliyil on March 9"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30387/the-inauguration-of-the-kelappan-memorial-congress-bhavan-at-muippoth-waliyil-on-march-9"
published_at: "2022-03-07T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62263a777c3ea_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മുയിപ്പോത്ത് വാളയില്‍ കേളപ്പന്‍ സ്മാരക കോണ്‍ഗ്രസ്സ് ഭവന്‍ ഉദ്ഘാടനം മാര്‍ച്ച് 9ന് 

> **Lead Summary:** **ചെറുവണ്ണൂര്‍: **മുയിപ്പോത്ത് വാളയില്‍ കേളപ്പന്‍ സ്മാരക കോണ്‍ഗ്രസ്സ് ഭവന്‍ ഉദ്ഘാടനവും ചെറുവണ്ണൂര്‍ മണ്ഡലം സിയുസി പ്രഖ്യാപനവും മാര്‍ച്ച് 9 ന് 5.30 ന് മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി നിര്‍വ്വഹിക്കും.

## Article Content

**ചെറുവണ്ണൂര്‍: **മുയിപ്പോത്ത് വാളയില്‍ കേളപ്പന്‍ സ്മാരക കോണ്‍ഗ്രസ്സ് ഭവന്‍ ഉദ്ഘാടനവും ചെറുവണ്ണൂര്‍ മണ്ഡലം സിയുസി പ്രഖ്യാപനവും മാര്‍ച്ച് 9 ന് 5.30 ന് മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി നിര്‍വ്വഹിക്കും.

രണ്ട് നിലകളിലായുള്ള കോണ്‍ഗ്രസ്സ് ഭവന്റ ഗ്രൗണ്ട് ഫ്‌ലോറില്‍ കുറുങ്ങോട്ട് സുകേഷ് സ്മാരക റിക്രിയേഷന്‍ സെന്റര്‍ വടകര എംപി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ഫസ്റ്റ് ഫ്‌ലോറിലെ പടിഞ്ഞാറെ മാവിലാട്ട് കുട്ട്യാലി സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാറും ഉദ്ഘാടനം ചെയ്യും.

കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ ടി.സിദീഖ് എംഎല്‍എ, കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംവദിക്കുന്നുവെന്ന് ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം.കെ സൂരേന്ദ്രന്‍, സ്വാഗത സംഘം കന്‍വീനര്‍ കിഷോര്‍ കാന്ത്, ചെയര്‍മാന്‍ വി.ശങ്കരന്‍, ട്രഷറര്‍ വിപിന്‍ രാജ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30387/the-inauguration-of-the-kelappan-memorial-congress-bhavan-at-muippoth-waliyil-on-march-9)