---
title: "ആവള ബ്രദേഴ്‌സ് കലാസമിതിയുടെ ലോഗോ പ്രകാശനം ചെയ്തു"
english_title: "The logo of the Avala Brothers Arts Committee has been released perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30494/the-logo-of-the-avala-brothers-arts-committee-has-been-released-perambra"
published_at: "2022-03-08T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62271f9b2a7bb_0000 WATERMARK.jpg"
keywords: []
---

# ആവള ബ്രദേഴ്‌സ് കലാസമിതിയുടെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **ആവള ബ്രദേഴ്‌സ് കലാസമിതിയുടെ ലോഗോ പദ്മശ്രീ മീനാക്ഷി അമ്മ പ്രകാശനം ചെയ്തു. കലാസമിതി അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സമിതി പ്രസിഡന്റ് ടി. രജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലോഗോ രൂപകല്പന ചെയ്ത ആര്‍ട്ടിസ്റ്റ് അമ്പിളി വിജയനെ ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

** പേരാമ്പ്ര: **ആവള ബ്രദേഴ്‌സ് കലാസമിതിയുടെ ലോഗോ പദ്മശ്രീ മീനാക്ഷി അമ്മ പ്രകാശനം ചെയ്തു. കലാസമിതി അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സമിതി പ്രസിഡന്റ് ടി. രജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലോഗോ രൂപകല്പന ചെയ്ത ആര്‍ട്ടിസ്റ്റ് അമ്പിളി വിജയനെ ഉപഹാരം നല്‍കി ആദരിച്ചു.

വാര്‍ഡ് അംഗങ്ങളായ എം.എം. രഘുനാഥ്, കെ.എം. ബിജിഷ എന്നിവരും നൗഷാദ് കൊയിലോത്ത്, രമ്യബിനു എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കലാസമിതി സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി രജീഷ് കണ്ടോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30494/the-logo-of-the-avala-brothers-arts-committee-has-been-released-perambra)