---
title: "നൊച്ചാട് മേഖലാ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം"
english_title: "Inauguration of Nochchad Regional Congress Office perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30498/inauguration-of-nochchad-regional-congress-office-perambra"
published_at: "2022-03-08T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62272443e6e62_0000 WATERMARK.jpg"
keywords: []
---

# നൊച്ചാട് മേഖലാ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര :** നൊച്ചാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച്ച വൈകീട്ട് 4 മണിക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര :** നൊച്ചാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച്ച വൈകീട്ട് 4 മണിക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി. സിദ്ധീഖ്, ഡിസിസി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. നൊച്ചാട് പഞ്ചായത്തിലെ 13,14,15 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംയുക്തമായാണ് ഓഫീസ് നിര്‍മ്മിച്ചത്. ഉദ്ഘാടന കമ്മിറ്റി ഭാരവാഹികളായ സി.കെ. അജീഷ്, രാജന്‍ കണ്ടോത്ത്, പനോട്ട് അബൂബക്കര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. പ്രകാശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30498/inauguration-of-nochchad-regional-congress-office-perambra)